പ്രതീക്ഷ ഡയാലിസിസ് സഹായ പദ്ധതി
1580051
Thursday, July 31, 2025 4:27 AM IST
അടൂർ: പറക്കോട് വൈഎംസിഎ പ്ലാറ്റിനം ജൂബിലിയോടനുബ ന്ധിച്ച് അടൂർ ജനറൽ ആശുപത്രിയുമായി സഹകരിച്ച് നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഒരുക്കുന്ന പ്രതീക്ഷ ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.
പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. അടൂർ ഗവൺമെന്റ് ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠൻ പദ്ധതി വിശദീകരിച്ചു. ബിജു എം. തങ്കച്ചൻ, സുധാ പത്മകുമാർ, സെക്രട്ടറി പി. കെ. രാജൻ , ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു.