നെല്ക്കതിര് ആറന്മുള ക്ഷേത്രത്തിന് സമര്‍പ്പിച്ചു
1579881
Wednesday, July 30, 2025 3:59 AM IST
ആറന്മുള: ശബരിമല നിറപുത്തരിക്കായി കൊയ്തെടുത്ത കറ്റകളുമായുള്ള ഘോഷയാത്ര ഇടയാറന്മുള ചെറുപ്പുഴക്കാട്ട് ദേവീക്ഷേത്ര സന്നിധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ പി. ഡി. സന്തോഷ്കുമാര്‍ കറ്റ കൈമാറി ഉദ്ഘാടനം ചെയ്തു.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, കാട്ടൂര്‍ മഹാ വിഷ്ണു ക്ഷേത്രം, പെരുനാട് അയ്യപ്പ ക്ഷേത്രം എന്നി ക്ഷേത്രങ്ങളില്‍ കറ്റ സമർപ്പിച്ചാണ് സംഘം ശബരിമലയിലെത്തിയത്.
നെല്‍കൃഷി ചെയ്ത പ്രമുഖ കര്‍ഷകനായ ഉത്തമനും ആറന്മുള വികസന സമിതി ഭാരവാഹികളും ചേര്‍ന്ന് ആറന്മുള ക്ഷേത്രത്തില്‍ കറ്റകള്‍ സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്. രേവതി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയന് നടമംഗലം, സെക്രട്ടറി ശശി കണ്ണങ്കേരില്‍ ഉപദേശകസമിതി അംഗം ശ്രീജിത്ത്,
പള്ളിയോട സേവാസമിതി എകിസ്ക്യൂട്ടീവ് കമ്മിറ്റിയംഗം വിജയന് നായര്‍ ചുങ്കത്തില്‍, ആറന്മുള വികസന സമിതി ഭാരവാഹികളായ അശോകന് മാവുനില്‍ക്കുന്നതില്‍, സന്തോഷ് കുമാര്‍ പുളിയേലില്‍, ഫാക്ട് മോഹനന് എന്നിവര്‍ പങ്കെടുത്തു. ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുളള ഗുരുസ്വാമിമാര്‍, അയ്യപ്പ ഭക്തര്‍ എന്നിവര്‍ ഘോഷയാത്രയെ അനുഗമിച്ചു.