അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
1580055
Thursday, July 31, 2025 4:27 AM IST
പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ പരിധിയിലുള്ള റോഡുകളുടെ വശങ്ങളില് നില്ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.
റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന മരങ്ങൾ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വസ്തു ഉടമ മാത്രമായിരിക്കും ഉത്തരവാദിയെന്നും അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.
photo:
കാവുംഭാഗം നിരണശേരിൽ രവികുമാറിന്റെ വീടിനു മുകളിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ പനമരം വീണപ്പോൾ.