ഹെപ്പറ്റൈറ്റിസ് - ഒആര്‍എസ് ദിനാചരണം
1580398
Friday, August 1, 2025 4:02 AM IST
പുല്ലാട്: ലോക ഹെപ്പറ്റൈറ്റിസ്- ഒആര്‍എസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ഫിലിപ്പ് നിര്‍വഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി വിഷയം അവതരിപ്പിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം, വയറിളക്കരോഗങ്ങള്‍ തടയുന്നതിനും ഒആര്‍എസ് ലായനിയെക്കുറിച്ചുള്ള ബോധവത്കരണ പോസ്റ്ററുകളുടെ പ്രകാശനവും നിര്‍വഹിച്ചു.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കൃഷ്ണ കുമാർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് കെ. അജിത, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ. കെ. ശ്യാം കുമാർ, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാർ, കാഞ്ഞീറ്റുകര ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രാജേഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി. പി. ആശ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ഷിബു എന്നിവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സേതുലക്ഷ്മി പ്രബന്ധം അവതരിപ്പിച്ചു.