തട്ടുകടയിലെ ആക്രമണം: അഞ്ചു പേർ പിടിയിൽ
1580650
Saturday, August 2, 2025 3:52 AM IST
പന്തളം: കഴിഞ്ഞദിവസം തട്ടുകടയിൽ ആക്രമണം നടത്തി കടയുടമയെയും സഹോദരനെയും ജീവനക്കാരെയും മർദിക്കുകയും, കടയിലെ സാധനങ്ങൾ തകർക്കുകയും ചെയ്ത പ്രതികളിൽ അഞ്ചുപേരെ പന്തളം പോലീസ്പിടികൂടി.
ചെങ്ങന്നൂർ മുളക്കുഴ അരിക്കര വിനോദ് ഭവനം അഖിൽലാൽ( 25), മുളക്കുഴ കാരയ്ക്കാട് വെട്ടിപീടിക വെട്ടിയിൽ പടീ്ഞറ്റേതിൽ ജിത്തുരാജ് ( 24), മുളക്കുഴ അരീക്കര പാറപ്പാട് കടയിൽഷിയാസ്മോൻ (24), മുളക്കുഴ കാരക്കാട് പാറക്കൽ ക്രിസ്റ്റി വില്ലയിൽ ക്രിസ്റ്റിൻ മോഹനൻ (24),
മുളക്കുഴ പെരിങ്ങാല ചിറയിൽ മേലേതിൽ (രാഹുൽ സദനം) എം. എസ്. അഖിൽ ( 23), എന്നിവരാണ് ഊർജിതമാക്കിയ അന്വേഷണത്തിനൊടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങിയത്. 30 ന് രാത്രി 11 ഓടെ പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്.
പന്തളം മങ്ങാരം പാലത്തടം താഴെയിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിലുൾപ്പെട്ട മറ്റുള്ളവർക്കു വേണ്ടി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.