ദീപിക ഏജന്റിനു കാറിടിച്ചു പരിക്ക്
1580659
Saturday, August 2, 2025 3:59 AM IST
കുന്പഴ: പത്രം വിതരണത്തിനിടെ ദീപിക ഏജന്റിനു കാറിടിച്ചു പരിക്ക്. കുന്പഴ മാറാലിൽ സജിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ പത്രം വിതരണത്തിനിടെ കുന്പഴ ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്പോൾ കോന്നി ഭാഗത്തുനിന്നെത്തിയ കാർ സജിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സജിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.