വൈദ്യുതി കന്പികൾ കൈയെത്തുംദൂരത്ത്
1580405
Friday, August 1, 2025 4:02 AM IST
പെരുന്പെട്ടി: താഴ്ന്നുകിടക്കുന്ന വൈദ്യുത കമ്പികൾ അപകട ഭീഷണിയാകുന്നു.പന്നയ്ക്കപ്പതാൽ അംബേദ്കർ നഗറിലേക്കുള്ള പ്രധാന പാതയിലാണ് ഈ കാഴ്ച. പാതയുടെ മധ്യത്തിലൂടെ കൈയെത്തും ഉയരത്തിലാണ് വൈദ്യുത ലൈൻ തുടിഞ്ഞുകിടക്കുന്നത്.
ചെറുകിട വാഹനങ്ങൾപോലും കടന്നുപോകുമ്പോൾ ഉരസുന്നതായും പ്രദേശവാസികളുടെ ആക്ഷേപം. വൈദ്യുത വകുപ്പ് അധികൃതർക്ക് ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കത്തുനൽകിയതായി പഞ്ചായത്തംഗം രാജേഷ് ഡി. നായർ പറഞ്ഞു.