ഓർമപ്പെരുന്നാളിനു തുടക്കമായി
1580657
Saturday, August 2, 2025 3:59 AM IST
പെരുനാട്: ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാൾ ആചരണത്തിനു തുടക്കമായി. ഇതോടനുബന്ധിച്ച തീർഥാടന വാരം കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, ആശ്രമം സുപ്പീരിയർ തോമസ് റന്പാൻ, ഫാ. മത്തായി ഒഐസി, ഫാ. സോളമൻ ഒഐസി, ഫാ. സഖറിയ ഒഐസി, ഫാ. ഫിലിപ്പോസ് ഫിലിപ്പോസ്, ഫാ. എബി വർഗീസ്, ഫാ. സജു ജോഷ്വാ മാത്യു, ഫാ. മാത്യു പി. കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയും വിവിധ സമ്മേളനങ്ങളും ഉണ്ടാകും. അഞ്ച്, ആറ് തീയതികളിലാണ് പ്രധാന പെരുന്നാൾ.