കന്യാസ്ത്രീമാരെ കുറ്റവിമുക്തരാക്കണം: എംസിവൈഎം
1580789
Sunday, August 3, 2025 3:48 AM IST
തിരുവല്ല: കത്തോലിക്കാ സന്യാസിനിമാരായ സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റു ചെയ്ത സംഭവം കള്ളക്കേസാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ കന്യാസ്ത്രീകളുടെ നിരപരാധിത്വം തെളിയിച്ച് അവരെ കുറ്റവിമുക്തരാക്കണമെന്ന് എംസിവൈഎം തിരുവല്ല അതിരൂപത ആവശ്യപ്പെട്ടു.
വെണ്ണിക്കുളം മേഖല ഡയറക്ടര്‍ ഫാ. മാത്യു പൊട്ടുക്കുളത്തിലിന്റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തി. തിരുവല്ല അതിഭദ്രാസന ഡയറക്ടര്‍ ഫാ. ചെറിയ കുരിശു മൂട്ടില്, പ്രസിഡന്റ് സിറിയക് വി. ജോണ്‍, ജനറല്‍ സെക്രട്ടറി സച്ചിന് രാജു സക്കറിയ, സഭാതല പ്രസിഡന്റ് മോനു ജോസഫ്, സെക്രട്ടറി സെബിന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.