ബൈക്കിലെ അഭ്യാസപ്രകടനം: യുവാക്കൾക്കെതിരേ കേസ്
1580800
Sunday, August 3, 2025 3:59 AM IST
തിരുവല്ല: നമ്പർ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളിൽ മൂന്നുപേർ വീതം റോഡിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കുരിശുകവലയ്ക്ക് സമീപമാണ് തിരുവല്ല പോലീസ് ഇവരെ തടഞ്ഞ് പിടികൂടിയത്.
തിരുവല്ല തിരുമൂലപുരം കുരുടൻ മലയിൽ ദേവപ്രയാഗ് (21), തിരുവല്ല കുറ്റൂർ വെൺപാല നീലിമ ഭവനം ബിച്ചു (20) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷിന്റെ നിർദ്ദേശപ്രകാരം എസ്ഐ രവിചന്ദ്രനാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
തുടർന്ന് പോലീസ് മോട്ടോർ വെഹിക്കിൾ അധികൃതർക്ക് റിപ്പോർട്ട് നൽകി. ഇവർ ഒരു ബൈക്കിന് 7500 രൂപ പിഴയീടാക്കി. മോട്ടോർസൈക്കിൾ രൂപമാറ്റം വരുത്തിയതിന് 5000 രൂപയും നിയമം ലംഘിച്ച് മൂന്നുപേർ സഞ്ചരിച്ചതിന് 2000 രൂപയും എന്ന കണക്കിനാണ് പിഴയിട്ടത്.
രണ്ടാമത്തെ ബൈക്കിന് മൂന്നുപേർ സഞ്ചരിച്ചതിന്റെ പേരിൽ തിരുവല്ല പോലീസ് പെറ്റി കൊടുക്കുകയും ചെയ്തു. നമ്പർ പ്ലേറ്റ് മറിച്ച് ന്യൂജൻ ബൈക്കുകളിലാണ് മൂന്നുപേർ വീതം അഭ്യാസപ്രകടനം നടത്തിയത്. നടപടികൾക്ക് ശേഷം വാഹനങ്ങൾ ഉടമകൾക്ക് വിട്ടുകൊടുത്തു.