റാന്നിയില്‍ പ്രതിഷേധ കൂട്ടായ്മ
1580790
Sunday, August 3, 2025 3:48 AM IST
റാന്നി: സ്നേഹത്തിലധിഷ്ഠിതമായ ക്രൈസ്തവ സാക്ഷ്യം സംരക്ഷിക്കാന്‍ പ്രതിസന്ധികള്‍ തടസമാകരുതെന്നു മാര്‍ത്തോമ്മ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത.
ക്രൈസ്തവ പീഡനത്തിനെതിരേ റാന്നിയിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്യത്തിലുള്ള എക്യുമെനിക്കല്‍ വേദിയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മൗനജാഥയുടെ സമാപന സമ്മേളനം ഇട്ടിയപ്പാറയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്യുമെനിക്കല്‍ വേദി പ്രസിഡന്റ് റോയി മാത്യൂ മുളമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ മൗനജാഥ ഉദ്ഘാടനം ചെയ്തു. ഫാ.സഖറിയ ഒഐസി, ഫാ. സ്കോട്ട് സ്ലീബ പുളിമൂട്ടില്‍, ഫാ. പോള്‍ നെല്‍സണ്‍, ഫാ. തോമസ് മുണ്ടിയാനിക്കല്‍, ഫാ. സ്റ്റെവിന്‍, പാസ്റ്റര്‍ പ്രസാദ്, ഡെയ്സി പനച്ചി മൂട്ടില്,
ഫാ. രാജന് കുളമടയില്‍, ബാബു, അഡ്വ ജോണി കെ. ജോര്‍ജ്, പാസ്റ്റര്‍ ഡാനിയേല്‍ മുട്ടപ്പള്ളി, സാബു പാറാനിയ്ക്കല്‍, ഷിബു ചുങ്കത്തില്‍, റിനോ സാക് വടക്കത്ര, ജെയ്സണ്‍ ചിറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.