പോളിടെക്നിക് കോളജ് ഉദ്ഘാടനം
1580802
Sunday, August 3, 2025 3:59 AM IST
ശാസ്താംകോട്ട: മുതുപിലാക്കാട് ബസേലിയോസ് മാത്യൂസ് സെക്കൻഡ് കോളജ് ഓഫ് എൻജിനിയറിംഗ് കാന്പസിൽ പുതുതായി ആരംഭിച്ച പോളടെക്നിക് കോളജിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് മെംബർ പ്രഫ.ഡി.കെ. ജോൺ നിർവഹിച്ചു.
എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ പത്മ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളജ് ഡയറക്ടർ ഫാ. തോമസ് വർഗീസ്, പോളിടെക്നിക് പ്രിൻസിപ്പൽ ടി.ജി. നിധിൻ, ഡീൻ ഫാ. കോശി വൈദ്യൻ, ഫാ. തോമസുകുട്ടി, ഫാ. സാംജി ടി. ജോർജ്, വൈസ് പ്രിൻസിപ്പൽ ഡെന്നീസ് മാത്യു എന്നിവർ പ്രസംഗിച്ചു.