പത്തനംതിട്ടയിൽ പ്രതിഷേധ മൗനറാലി ഇന്ന്
1580787
Sunday, August 3, 2025 3:48 AM IST
പത്തനംതിട്ട: രാജ്യത്തു ക്രൈസ്തവർക്കെതിരേ തുടരുന്ന ആക്രമണങ്ങളിലും ഛത്തീസ്ഗഡ് സംഭവത്തിലും പ്രതിഷേധിച്ച് പത്തനംതിട്ടയിൽ ഇന്നു റാലിയും സമ്മേളനവും നടക്കും. സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ഗാന്ധി സ്ക്വയറിലൂടെ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടക്കുന്ന യോഗം കുര്യാക്കോസ് മാര്‍ ക്ലിമീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാര്‍ സെറാഫിം, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്, ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വൈദികർ, സന്യസ്തർ, അല്മായര്, സമുദായ നേതാക്കൾ, വിശ്വാസ സമൂഹം തുടങ്ങിയവര്‍ നഗരം ചുറ്റി ജാഥയില്‍ പങ്കെടുക്കും. ജാഥയില്‍ പങ്കെടുക്കുന്നവര്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയം ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.