നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
1580793
Sunday, August 3, 2025 3:48 AM IST
പത്തനംതിട്ട: പ്രമാടം മറൂർ ജംഗ്ഷനു സമീപം മാരുതിക്കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതിപോസ്റ്റ് തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരു സംഭവം. വള്ളിക്കോട് കോട്ടയം കൊലപ്പാറ സ്വദേശി പ്രസാദാണ് കാർ ഓടിച്ചത്.
ഇദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. ഇടിയേത്തുടർന്ന് വൈദ്യുത തൂൺ ഒടിഞ്ഞ് കന്പികളുമായി കാറിന് മുകളിലൂടെ റോഡിലേക്ക് വീണു. വൈദ്യുത ബന്ധം നിലച്ചതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും കെഎസ്ഇബി അധികൃതരും എത്തിയാണ് പൊട്ടിവീണ വൈദ്യുത ലൈനുകൾ റോഡിൽ നിന്നും മാറ്റിയത്.