വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
1584838
Tuesday, August 19, 2025 6:08 AM IST
മുണ്ടക്കയം: കൂട്ടിക്കൽ ഇളംകാട് വല്യേന്ത പനമൂട്ടിൽ ബിജുവിനെ വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികൾ പോലീസ് പിടിയിൽ. വല്യേന്ത സ്വദേശി മേട്ടുംപുറത്ത് അനു രാഘവൻ (43), വൈറ്റില സ്വദേശി മേട്ടുംപുറത്ത് രതീഷ് ഗോപാലൻ എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്ത്. അക്രമത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു