3.2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
1584538
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: 3.2 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടല്‍ ഏലിയാമൂല മഞ്ഞപ്പുഴകോണ്‍ തണ്ണീര്‍പന്തലില്‍ വീട്ടില്‍ രാജന് ( 37) അറസ്റ്റിലായത്.
ചാക്കിനുള്ളില്‍ മൂന്ന് പൊതികളാക്കി സൂക്ഷിച്ച ഏകദേശം 3.192 കിലോ തൂക്കം വരുന്ന കഞ്ചാവാണ് വയലരികില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കോന്നി ഡിവൈഎസ്പി എസ.് അജയ്നാഥിന്റെ മേല്‍നോട്ടത്തില്‍ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. എല്‍. സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികള്‍.
പോലീസിനെ കണ്ട് രാജന് ഓടിപ്പോകാന്‍ ശ്രമിച്ചുവെങ്കിലും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയുമായിരുന്നു, കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് മൊഴി.
പത്തനാപുരത്തുള്ള ഒരാളുടെ നിര്‍ദേശപ്രകാരം ആര്യങ്കാവിനടുത്ത് സ്കൂട്ടറിലെത്തി രണ്ട് ദിവസം മുമ്പ് ഓട്ടോറിക്ഷയില്‍ വന്ന മൂന്ന് പേരില്‍ നിന്നും 25,000 രൂപയ്ക്ക് വാങ്ങിയതാണെന്നും വെളിപ്പെടുത്തി.