പുഷ്പഗിരി നഴ്സിംഗ് കോളജ് പൂർവ വിദ്യാർഥി സംഗമം
1584024
Friday, August 15, 2025 4:05 AM IST
തിരുവല്ല: പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിലെ പൂർവ വിദ്യാർഥി സംഗമം നടത്തി. പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗ് ഡയറക്ടർ ഫാ. മാത്യു പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു.
പുഷ്പഗിരിയുടെ മുപ്പതാമത്തെ ബാച്ചിലെ നഴ്സിംഗ് വിദ്യാർഥിനിയും തൃശൂർ ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ സിസ്റ്റർഡോ. ജൂഡി എസ് ഐസി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. വിനീത ജേക്കബ്, അധ്യാപകരായ സിസ്റ്റർ റ്റെസിൻ എസ്ഐസി, വിനു എലിസബത്ത് ജോൺ, റീന മാത്യു എന്നിവർ പ്രസംഗിച്ചു.
ആതുര ശുശ്രുഷാ രംഗത്ത് സേവനമനുഷ്ഠിക്കുന്ന പൂർവ വിദ്യാർഥികളായ സജിത സ്കറിയ, രാഖി ആർ.നാഥ് എന്നിവരെ ആദരിച്ചു.