ഡിസിസി നേതൃസമ്മേളനം നാളെ
1584543
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസമ്മേളനം നാളെ രാവിലെ 10ന് പത്തനംതിട്ട രാജീവ്ഭവന് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.