നാടെങ്ങും കര്‍ഷകദിനാചരണം : മാരകരോഗങ്ങൾ തടയുന്നതില്‍ കര്‍ഷകര്‍ക്കു പങ്ക്: വീണാ ജോര്‍ജ്
1584547
Monday, August 18, 2025 4:09 AM IST
പത്തനംതിട്ട: പ്രാദേശിക കര്‍ഷകരും ജൈവകൃഷിയുമാണ് മാരകരോഗങ്ങളെ തടഞ്ഞുനിര്ത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭയുടെയും കാര്‍ഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.ആര് അജിത് കുമാര്‍, ജെറി അലക്സ്, കൗണ്‍സിലര്‍മാരായ എ. സുരേഷ് കുമാര്‍, വിമല ശിവന്, അംബിക വേണു, എ അഷറഫ്, ബിജിമോള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.