പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്ന 79-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ സാ​യു​ധ സേ​നാ വി​ഭാ​ഗ​ത്തി​ല്‍ ആ​ര്‍. സ​ന​ല്‍ ന​യി​ച്ച പ​ത്ത​നം​തി​ട്ട ഡി​എ​ച്ച്ക്യു​സി​യും സാ​യു​ധേ​ത​ര വി​ഭാ​ഗ​ത്തി​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ്. സ​ന്ദീ​പ് ന​യി​ച്ച ഫ​യ​ര്‍​ഫോ​ഴ്‌​സ് ടീ​മും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

സാ​യു​ധ സേ​നാ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മി​ഥു​ന്‍ ന​യി​ച്ച ടീ​മി​നാ​ണ്. സാ​യു​ധേ​ത​ര വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഒ.​എ. ശ്യാം​കു​മാ​റി​ന്‍റെ ടീം ​സ്വ​ന്ത​മാ​ക്കി. എ​ന്‍​സി​സി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം പ​ത്ത​നം​തി​ട്ട 14ബി​എ​ന്‍ നേ​ടി.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം എ​സ്പി​സി​യി​ല്‍ അ​ങ്ങാ​ടി​ക്ക​ല്‍ എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​ലെ എ. ​ആ​കാ​ശ് ന​യി​ച്ച ടീം ​ഒ​ന്നാം സ്ഥാ​ന​വും പ​ത്ത​നം​തി​ട്ട എം​ടി​എ​ച്ച് എ​സ്എ​സി​ലെ അ​യ​ന മ​റി​യം ജേ​ക്ക​ബ് ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​രി​ങ്ങ​നാ​ട്
ടി​എം​ജി​എ​ച്ച്എ​സ്എ​സി​ലെ നി​ര​വ​ധ്യ ന​യി​ച്ച ടീം ​ആ​ദ്യ സ്ഥാ​ന​വും മൈ​ല​പ്ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സി​ലെ അ​ഭി​ന​വ് കൃ​ഷ്ണ​ന്‍ ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

സ്‌​കൗ​ട്ട് വി​ഭാ​ഗ​ത്തി​ല്‍ മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇ​എ​ച്ച്എ​സ്എ​സി​ലെ അ​തു​ല്‍ ന​യി​ച്ച ടീ​മി​ന് ഒ​ന്നാം സ്ഥാ​ന​വും ച​ന്ദ​ന​പ്പ​ള്ളി റോ​സ് ഡെ​യ്ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ ഋ​തു ര​തീ​ഷ് ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗൈ​ഡ്സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​മാ​ടം നേ​താ​ജി എ​ച്ച്‌​എ​സി​ലെ ആ​വ​ണി അ​നീ​ഷ് ന​യി​ച്ച ടീം ​ഒ​ന്നാം സ്ഥാ​ന​വും മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇ​എം​എ​ച്ച്എ​സ്എ​സി​ലെ ധ്വ​നി ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജെ​ആ​ര്‍​സി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സി​ലെ ബെ​റ്റീ​ന ഗ്രേ​സ് ന​യി​ച്ച ടീ​മി​നാ​ണ്. ര​ണ്ടാം സ്ഥാ​നം കോ​ന്നി പ​യ്യ​നാ​മ​ണ്ണ് കാ​ര്‍​മ​ല്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ എ. ​ആ​ല്‍​ബി ന​യി​ച്ച ജെ​ആ​ര്‍​സി​യും അ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സി​ലെ സാ​ന്ദ്ര​ജി​ത്ത് ന​യി​ച്ച ജെ​ആ​ര്‍​സി​യും ക​ര​സ്ഥ​മാ​ക്കി. വ​ട​ശേ​രി​ക്ക​ര എം​ആ​ര്‍​എ​സ്‌​കെ​എ​സ്എ​സി​ലെ ബി. ​അ​മ​ല്‍ ന​യി​ച്ച ബാ​ന്‍​ഡി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

ചെ​ങ്ങ​രൂ​ര്‍ സെ​ന്‍റ് തേ​രേ​സ​സ് ബി​സി​എ​ച്ച്എ​സ്എ​സി​ലെ ജി​സ്‌​ല സൂ​സ​ന്‍ ജേ​ക്ക​ബ് ന​യി​ച്ച ബാ​ന്‍​ഡ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സി​വി​ല്‍ ഡി​ഫ​ന്‍​സി​ല്‍ അ​ശ്വി​ന്‍ മോ​ഹ​ന്‍ ന​യി​ച്ച ഫ​യ​ര്‍​ഫോ​ഴ്‌​സ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഗ്രൂ​പ്പു​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കി.