എംസിഎ വീരവന്ദനം പരിപാടി നടത്തി
1584542
Monday, August 18, 2025 3:54 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവല്ല മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സൈന്യത്തിലും മറ്റ് പ്രതിരോധ സേനകളിലും സേവനം അനുഷ്ഠിച്ച് വിരമിച്ച മേഖലയിലെ മലങ്കര സഭാംഗങ്ങളായ സൈനികരെയും പോലീസുകാരെയും ആദരിച്ച് വീരവന്ദനം 2025 സംഘടിപ്പിച്ചു.
മാർ തെയോഫിലോസ് വിദ്യാഭ്യാസ സാന്ത്വന പദ്ധതിയുടെ ഭാഗമായി, തിരുവല്ല മേഖലയിൽനിന്ന് 2024-25 വർഷത്തെ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
എംസിഎ പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ആന്റണി ചെത്തിപ്പുഴ, വൈദിക ഉപദേഷ്ടാവ് ഫാ. മാത്യു വാഴയിൽ, ഫാ. സന്തോഷ് അഴകത്ത്, ജോൺ മാമ്മൻ, ഷിബു ഏബ്രഹാം, സജി ഏബ്രഹാം, എ.സി. റെജി, മിനി ഡേവിഡ്, വത്സമ്മ ജോൺ, ജെയ്മോൻ, ബെർസിലി ജോസഫ്, പി.സി. ജോർജ് , ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.