ഇൻഫാം കർഷക ദിനാചരണം
1584211
Sunday, August 17, 2025 4:13 AM IST
റാന്നി: പ്രകൃതിയോടും സാഹചര്യങ്ങളോടും മല്ലടിച്ച് നാടിന് അന്യമാകുന്ന കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ യോജിച്ച മുന്നേറ്റം ഉണ്ടാകണമെന്ന് ഇൻഫാം പത്തനംതിട്ട കാർഷിക താലൂക്ക് ഡയറക്ടർ ഫാ. സിജോ പന്നലകുന്നേൽ.
കർഷകദിനാചരണത്തോടനുബന്ധിച്ച് ഇൻഫാം റാന്നി, പത്തനംതിട്ട കാർഷിക താലൂക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം കണ്ണംപള്ളി സെന്റ് മേരീസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകൻ നാടിന്റെ നട്ടെല്ലാണ് കാർഷിക മേഖലയ്ക്കും കർഷകരുടെ നിലനില്പിനും അനുയോജ്യമായ സാഹചര്യം ഉണ്ടാക്കിയെടുക്കാൻ അവർ യോജിച്ചു മുന്നേറണം. കാർഷിക മേഖലയുടെയും കർഷകരുടെയും ഉന്നമനത്തിന് ഇൻഫാം ചെയ്യുന്ന പ്രവർത്തനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണെന്നും ഫാ. സിജോ പറഞ്ഞു.
റാന്നി കാർഷിക താലൂക്ക് രക്ഷാധികാരി ഫാ. തോമസ് മുണ്ടിയാനിക്കൽ അധ്യക്ഷത വഹിച്ചു. കണ്ണംപള്ളി ഗ്രാമസമിതി ഡയറക്ടർ ഫാ. ബിജു ജോൺ ചുളയില്ലാപ്ലാക്കൽ, മഹിളാ സമാജ് താലൂക്ക് പ്രസിഡന്റ് ഷൈനി ജോസഫ് എന്നിവർ പ്രസംഗിച്ചു.
റിട്ട. കൃഷി ഓഫീസർ അഭിലാഷ് കരിമുളയ്ക്കൽ ക്ലാസിനു നേതൃത്വം നൽകി. കാർഷിക താലൂക്ക് ഡയറക്ടർ ഫാ. ജേക്കബ് കൈപ്പൻ പ്ലാക്കൽ സ്വാഗതവും താലൂക്ക് പ്രസിഡന്റ് ജോസ് ആലപ്പാട്ട് നന്ദിയും പറഞ്ഞു.
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോർജുകുട്ടി കടിയക്കുഴി, ഷൈനി ജോസഫ്, ലൗലി ജോസ്, സജി മുകളത്ത്, ഷാന്റി ആന്റണി, പോൾസൺ മുണ്ടാട്ടു ചുണ്ടയിൽ, താലൂക്ക്, ഗ്രാമസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.