ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടാകണം: ആന്റോ ആന്റണി
1584549
Monday, August 18, 2025 4:09 AM IST
കവിയൂർ: ലഹരിയുടെ തലസ്ഥാനമായി മാറിയ കേരളത്തെ ലഹരി വിമുക്തമാക്കാൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന മഹിളാ സാഹസ് കേരള യാത്ര വിജയപഥത്തിൽ എത്തുകതന്നെ ചെയ്യുമെന്ന് ആന്റോ ആന്റണി എംപി.
കവിയൂർ തോട്ടഭാഗം ജംഗ്ഷനിൽ മഹിളാ സാഹസ് കേരള യാത്രയ്ക്കു നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീത തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്. അടൂർ, ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിബിത ബാബു തുടങ്ങിയവർ പ്രസംഗിച്ചു.