എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
1584214
Sunday, August 17, 2025 4:13 AM IST
തിരുവല്ല: മാഞ്ഞാടി തൈമല ഭാഗത്ത് രണ്ട് യുവാക്കളെ 2.038 ഗ്രാം എംഡിഎംഎയുമായി പിടികൂടി. കവിയൂർ പുളിമല സ്വദേശി നിഖിൽ ഐസക് (27), തൈമല സ്വദേശി ജിജിൻ ജോയ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സിഐ രാജേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.