പ്ലാറ്റിനം ജൂബിലി സമാപനം
1584200
Sunday, August 17, 2025 4:05 AM IST
റാന്നി: പ്ലാച്ചേരി ഫാത്തിമ മാതാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഇടവക വൈദികരും ഇടവകയിൽ സേവനം ചെയ്ത വൈദികരും സഹകാർമികരായിരുന്നു.
ജൂബിലിയോടനുബന്ധിച്ച് ഇടവക സമൂഹം 14 ഭാഷകളിലായി 75 ദിവസംകൊണ്ട് പകർത്തിയെഴുതിയ ബൈബിളിന്റെ പ്രശനവും രൂപതാധ്യക്ഷൻ നിർവഹിച്ചു. ഇടവകയിൽ സേവനം ചെയ്ത വൈദികരെയും സന്യസ്ഥരെയും ആദരിച്ചു.
ഇടവക വികാരി ഫാ. ജോസഫ് മരുതോലിൽ, സിജോ വട്ടുകളത്തിൽ, തോമസുകുട്ടി വലയ്ക്കമറ്റം, ഏബ്രഹാം ആനത്താനം, ജെയിംസ് കോയിപ്പുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.