ദമ്പതികളിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിൽ
1584205
Sunday, August 17, 2025 4:05 AM IST
അടൂർ: ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള വയോധികരായ ദമ്പതികളിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ സമാനമായ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിൽ. അടൂർ പള്ളിക്കൽ ചേന്നം പുത്തൂർ ഭാഗം തുളസീഭവനിൽ തുളസി(54) യെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയേത്തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച സമാനമായ കേസിൽ തുളസിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 ജനുവരിയിൽ മായാദേവിയുടെ വീട്ടിലെത്തിയ തുളസി തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി.
തുടർന്ന് ഒരു പവർ തൂക്കം വരുന്ന സ്വർണ മാല, ആറ് ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ കമ്മൽ എന്നിവ കൈക്കലാക്കി കടന്നുകളഞ്ഞുവെന്നാണ് പരാതി.