കര്‍ഷകദിനാചരണം
1584548
Monday, August 18, 2025 4:09 AM IST
നാറാണംമൂഴിയില്‍
റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഓമന പ്രസന്നന്, തോമസ് ജോര്‍ജ് എന്നിവര്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു.
മെംബര്‍മാരായ ബീന ജോബി, റോസമ്മ വര്‍ഗീസ്, റെനി വര്‍ഗീസ്, സാംജി ഇടമുറി , സിഡിഎസ് ചെയര്പേഴ്സന് ബിന്ദു നാരായണന്, കൃഷി ഓഫീസര്‍ എ.എസ്. ആതിര തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഞ്ചായത്തിലെ മികച്ച ജൈവ കര്‍ഷകനായി അത്തിക്കയം ജെജെ ഗാര്ഡന് ഉടമ കെ. എസ് ജോസഫിനെ തെരഞ്ഞെടുത്തു.
പത്തേക്കറോളം വരുന്ന തന്റെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിടത്തില്‍ രാസവള പ്രയോഗമോ കീടനാശിനിയോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയില്‍ കൃഷിയെ പരിപാലിച്ച് നല്ല ഫലങ്ങള്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനാണ് കെ.എസ്. ജോസഫിനെ പഞ്ചായത്ത് ആദരിച്ചത്. ഇതര മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.
മെഴുവേലിയില്‍
മെഴുവേലി: കര്‍ഷകര്‍ അധ്വാനിച്ച് വിളയിക്കുന്ന വിഭവങ്ങളാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നെടിയകാല മേനോന് സ്മാരക ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് അനില ചെറിയാന്, സ്ഥിരം സമിതി അധ്യക്ഷരായ വിനീതാ അനില്‍, രജനി അശോകന്, അംഗം ഷൈനി ലാല്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീന സൂസന് സക്കറിയ, കൃഷി ഓഫീസര്‍ പ്രിയങ്ക എസ്. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ മികച്ച കര്‍ഷകരായ എം ഡി ശിവന്‍കുട്ടി, ഗോപിനാഥന്, സുരേഷ് ബാബു, മത്തായി ചാക്കോ സണ്ണി, മാത്യു വര്‍ഗീസ്, ഹരിഹരന് എന്നിവരെ ആദരിച്ചു.
ഇലന്തൂരില്‍
ഇലന്തൂര്‍: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. വിളംബര ജാഥ, കാര്‍ഷിക സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍ എന്നിവ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വിന്‍സന്‍ തോമസ് ചിറക്കാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി മുകുന്ദന്, കെ. ജെ. സിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി തെക്കുംകര, ഗ്രേസി സമുവേല്‍, കൃഷി ഓഫീസര്‍ അരുണിമ, കൃഷി അസിസ്റ്റന്റ് കെ.ജി.ആനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളിയില്‍
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോളുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തിരുവല്ല എംഎല്‍എ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം പട്ടേരില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഗീതാ കുര്യാക്കോസ്, റെജി പണിക്കമുറി, ഗീതു ജി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്സാണ്ടര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുന്നന്താനത്ത്
കുന്നന്താനം: ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന സമിതി, കേരള ഗ്രാമീണ്‍ ബാങ്ക്, സഹകരണ ബാങ്കുകള്‍, കൃഷിഭവന് എന്നിവ സംയുക്തമായി കര്‍ഷകദിനാചരണം കുന്നന്താനം കമ്യൂണിറ്റി ഹാളില്‍ നടത്തി. മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ഉപഹാരങ്ങളും കര്‍ഷകര്‍ക്ക് സമ്മാനിച്ചു കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എം. പിള്ള പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടാങ്ങലില്‍
വായ്പൂര്: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം വായ്പൂര് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എം. പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബിന്ദു ചന്ദ്രമോഹനന്, ഈപ്പന് വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓമല്ലൂരില്‍
ഓമല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണവും കര്‍ഷകരെ ആദരിക്കലും നടന്നു. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന് കര്‍ഷകരെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവി, ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്റര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെരിങ്ങരയില്‍
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലുള്ള കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും പെരിങ്ങര എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മായ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു, പദ്ധതി വിശദീകരണവും കാര്‍ഷിക സെമിനാറിനും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അഞ്ജു മറിയം ജോസഫ്, കൃഷി അസിസ്റ്റന്റ് ഷിനോജ് എന്നിവര്‍ നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ മികച്ച കര്‍ഷകര്‍ക്കുള്ള കര്‍ഷക അവാര്‍ഡ് വിതരണം ചെയ്തു.