ധർണ നടത്തി
1584018
Friday, August 15, 2025 3:54 AM IST
പത്തനംതിട്ട:അവശ്യസാധനങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് സായാഹ്ന ധർണ നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നവാസിന്റെ അധ്യക്ഷതയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജ ധർണ ഉദ്ഘാടനം ചെയ്തു.
സക്കീർ ശാന്തി, ശശി ഐസക്ക്, സുധി സുരേന്ദ്രൻ, ഷാജി പാറയിൽ, രഹന വയനാട്, സോബി എന്നിവർ പ്രസംഗിച്ചു.