വധശ്രമക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍
1584540
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകല്‍ കുഴിമുറിയില് ബാബു തോമസാ (45) ണ് അറസ്റ്റിലായത്.
ജൂലൈ 22 ന് രാത്രി ഒമ്പതിന് നെല്ലിക്കാല ജംഗ്ഷനില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം മൂലമുണ്ടായ വിരോധത്താല്‍ നെല്ലിക്കാല വെള്ളപ്പാറ മനുഭവനം വീട്ടില്‍ രാജന് ഗോപാല(64)നെയാണ് ബാബു തോമസ് ഉള്‍പ്പെടെ മൂന്നുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. വെള്ളപ്പാറ നെടുമുരുപ്പ് തുണ്ടത്തും പടിയിലായിരുന്നു സംഭവം.
കേസിലെ ഒന്നാംപ്രതി പത്തനാപുരം പാടത്ത് ഒളിവില്‍ കഴിഞ്ഞുവന്ന അജയകുമാറിനെ തന്ത്രപരമായ നീക്കത്തില്‍ 24 ന് കണ്ടെത്തി പിടികൂടി. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തുനിന്നും കത്തി പോലീസ് കണ്ടെടുക്കുകയും ചെയ്തു.