വീടുകയറി ആക്രമണം മൂന്നുപേർ അറസ്റ്റിൽ
1584202
Sunday, August 17, 2025 4:05 AM IST
അടൂർ: ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീടുകയറി അക്രമണം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പെരിങ്ങനാട് മുളമുക്കിൽ താമസിക്കുന്ന ആനന്ദ് ഭവനിൽ എ.എസ്. ആനന്ദ്(29), മഹാദേവവിലാസം വീട്ടിൽ അശ്വിൻ ദേവ് (26), ഇടുക്കി പെരുവന്താനത്തുനിന്ന് മഠത്തിൽ വടക്കേതിൽ വീട്ടിൽ എം.ജി. അജിത്ത്(36) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങനാട് മുളമുക്ക് ഗിരീഷ് ഭവനത്തിൽ ഗിരീഷ്, ഗിരീഷിന്റെ അമ്മ ഗീത, അച്ഛൻ രാജൻ എന്നിവരെയാണ് ഇവർ അക്രമിച്ചത്. വ്യാഴാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ആക്രമണം നടത്തിയവർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ചത് ഗിരീഷും വീട്ടുകാരും ചോദ്യം ചെയ്തു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയുന്നു.