വന്യജീവി ആക്രമണം; മലയോര ജനതയോട് ഐക്യദാര്‍ഢ്യവുമായി യുവജന പ്രസ്ഥാനം
1584537
Monday, August 18, 2025 3:54 AM IST
പത്തനംതിട്ട: വന്യജീവികളുടെ ആക്രമണംമൂലം ഭീഷണിയില്‍ കഴിയുന്ന മലയോര ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം തുമ്പമണ്‍ ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് പടിക്കല്‍ ഏകദിന ഉപവാസം നടത്തി.
സാധാരണക്കാരായ ആളുകളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും സമാധാന ജീവിതം ഉറപ്പാക്കുന്നതിലും ഭരണകൂടങ്ങള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ തിത്തോസ് എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, പത്തനംതിട്ട ഇമാം എ. അബ്ദുല്‍ ഷുക്കൂര്‍ മൗലവി, എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍, ഫാ. ബിജു മാത്യൂസ് പ്രക്കാനം,
ഫാ. ബിജു മാത്യു മണ്ണാറകുളഞ്ഞി, പ്രഫ. ജി. ജോണ്‍, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പറ, ഐവാന്‍ വകയാര്‍, കേന്ദ്ര യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജയിന് മാത്യു, ട്രഷറര്‍ രഞ്ജു എം. ജോയ്, ഫാ. എബി റ്റി. സാമുമേല്‍, ഫാ. ഷാജി കെ. ജോര്‍ജ്, അനീഷ് തോമസ്, സതീഷ് കൊച്ചുപറമ്പില്‍, പഴകുളം മധു, റോബിന് പീറ്റര്‍, ജിജോ മോഡി, അജി അലക്സ്, അനു വി. കടമ്മനിട്ട, അജില്‍ ഡേവിഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ് ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍ ജോയിന്റ് സെക്രട്ടിമാരായ അഡ്വ. ലിന്റോ എം. ലോയിഡ്, അന്‍സു മേരി വര്‍ഗീസ് ട്രഷറര്‍ ജെറിന് ജോയ്സ്, ഭദ്രാസന ഭാരവാഹികളായ മോനിഷ് മുട്ടുമണ്ണില്‍, ജസ്റ്റി ജോസ്, അനീഷ റെയ്ച്ചല്‍, ഷിബിന്‍ ഷൈനു എന്നിവര്‍ ഉപവാസം അനുഷ്ഠിച്ചു.
സമാപന യോഗം കുറിയാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു, ആന്റോ ആന്റണി എംപി, കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയില്‍, കെ. പി. ഉദയഭാനു, ജോണി കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.