മഹിളാ സാഹസ് യാത്ര ജില്ലാതല പര്യടനം ആരംഭിച്ചു
1584204
Sunday, August 17, 2025 4:05 AM IST
തിരുവല്ല: മഹിളാ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ പത്തനംതിട്ട ജില്ലയിലെ പര്യടന പരിപാടി തിരുവല്ലയില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വീട്ടമ്മമാരുടെ പ്രതിഷേധാഗ്നിയില്‍ സംസ്ഥാന ഭരണകൂടം വെന്തു വെണ്ണീറാകുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മണ്ഡലങ്ങളിൽ കെപിസിസി, ഡിസിസി നേതാക്കൾ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.