തിരുവല്ല ബസ് സ്റ്റാൻഡ് പാർക്കിംഗ് കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം: യൂത്ത് ഫ്രണ്ട്
1584017
Friday, August 15, 2025 3:54 AM IST
തിരുവല്ല: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വാഹന പാർക്കിംഗ് ഏരിയായുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.
തിരുവല്ല ടൗണിൽ ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ഉള്ള ഏക സ്ഥലം തിരുവല്ല കെഎസ്ആർടിസി ടെർമിനലിന് താഴെയുള്ള പാർക്കിംഗ് കേന്ദ്രമാണ് .ചെളിവെള്ളം കെട്ടിക്കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും റൂഫിങ്ങിലെ കോൺക്രീറ്റിലെ സിമൻറ് പാളികൾ തകർന്ന് കമ്പി തെളിഞ്ഞും പാർക്കിംഗ് ഏരിയാ അപകടത്തിലാണ്.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ടിൻറു മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, കെഎസ് സി ജില്ലാ പ്രസിഡന്റ് ജോർജി മാത്യൂസ്, മുനിസിപ്പൽ കൗൺസിലർമാരായ ഷീല വർഗീസ്,
ജോസ് പഴയിടം, ഫിലിപ്പ് ജോർജ് , മാത്യൂസ് ചാലക്കുഴി, ബിജു അലക്സ് മാത്യു, ദിലീപ് മത്തായി, ജോസ് തേക്കാട്ടിൽ, ടോണി കുര്യൻ, ജോയ് പരിയാരത്ത്, അഞ്ചു കോച്ചേരി, കെഎസ്.സി ജില്ലാ സെക്രട്ടറി ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.