എഡിജിപി അജിത് കുമാറിനു പിന്നിൽ മുഖ്യമന്ത്രിയെന്ന് ജെബി മേത്തർ
1584552
Monday, August 18, 2025 4:09 AM IST
തിരുവല്ല: എഡിജിപി എം.ആർ. അജിത് കുമാർ നടത്തുന്ന എല്ലാ തെറ്റായ പ്രവർത്തനങ്ങളുടെയും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് യാത്രയുടെ സ്വീകരണയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ.
അജിത് കുമാർ പിണറായി വിജയന്റെ നമ്പർവൺ അവതാരമാണ്. വിജിലൻസ് കോടതി ഉത്തരവ് പിണറായി വിജയനുമെതിരാണ്. അജിത് കുമാറിനെ വിജിലൻസ് കേസിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം പിണറായി വിജയന്റേതാണ്. വിജിലൻസിനെ കൂട്ടിലടച്ച് ക്ലിഫ് ഹൗസിന്റെ അടുക്കളയിൽ കുടിയിരിത്തിയിരിക്കുകയാണ്.
അജിത് കുമാറിനെ വളഞ്ഞവഴിയിലൂടെ ഡിജിപി ആക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. വിജിലൻസ് കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.