വഴിയോര കച്ചവട തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
1584545
Monday, August 18, 2025 4:09 AM IST
പത്തനംതിട്ട: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വികെടിഎഫ്) ജില്ലാ കമ്മി റ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു മാർച്ച് നടത്തി.
വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പഞ്ചായത്തുകളിൽക്കൂടി നടപ്പിലാക്കാനാവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ തയാറാകുക, ഈ മേഖലയിലെ കോർപറേറ്റ് വത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് നടത്തിയ സമരത്തിന്റെ ഭാഗമായാണ് വഴിയോര കച്ചവട തൊഴിലാളികൾ മാർച്ചും ധർണയും നടത്തിയത്.
ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. വികെടിഎഫ് ജില്ലാ പ്രസിഡന്റ് ബി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, ജില്ലാ ട്രഷറർ ടി.എ. റെജികുമാർ,
സംസ്ഥാന കമ്മറ്റിയംഗം പി.ആർ. കുട്ടപ്പൻ, ജില്ലാ നേതാക്കളായ സലിം സുലൈമാൻ, പ്രമോദ് കണ്ണങ്കര, ലത്തീഫ് കൊയ്പ്പള്ളി, ഷാഹിർ പ്രണവം, വിഷ്ണു ഇരവിപേരൂർ, ഷാജി പത്തനംതിട്ട, സനീഷ് സാജൻ, അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.