പ്ലാച്ചേരി ഫാത്തിമ മാതാ ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്
1584014
Friday, August 15, 2025 3:54 AM IST
റാന്നി: പ്ലാച്ചേരി ഫാത്തിമ മാതാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഇടവക വൈദികരും ഇടവകയിൽ സേവനം ചെയ്ത വൈദികരും സഹകാർമികരായിരിക്കും. ജൂബിലിയോടനുബന്ധിച്ച് ഇടവക സമൂഹം 14 ഭാഷകളിലായി 75 ദിവസം കൊണ്ട് പകർത്തിയെഴുതിയ ബൈബിളിന്റെ പ്രകാശനം രൂപതാധ്യക്ഷൻ നിർവഹിക്കും.
ഇടവകയിൽ സേവനം ചെയ്ത വൈദികരെയും സന്യസ്ഥരെയും ആദരിക്കും. തുടർന്ന് സൺഡേ സ്കൂൾ വാർഷികവും നടക്കും.