പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്ന 79-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന നൃ​ത്തം ശ്ര​ദ്ധേ​യ​മാ​യി.

രാ​ജ്യ​ത്തെ വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ള്‍ ഒ​രു​മി​ച്ച് വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ള്‍ വി​സ്മ​യം തീ​ര്‍​ത്ത​ത്. 32 പേ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു സം​ഘം. വി​ദ്യാ​ല​യ​ത്തി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് അ​ധ്യാ​പി​ക​യാ​യ വീ​ണ മോ​ഹ​നാ​യി​രു​ന്നു പ​രി​ശീ​ല​ക.