തെങ്ങ് കടപുഴകി വീണ് വീടിനു നാശനഷ്ടം
1584210
Sunday, August 17, 2025 4:13 AM IST
തിരുവല്ല : സമീപ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീണ് കാർപോർച്ച് തകർന്നു. ആർക്കും പരിക്കില്ല. തുകലശേരി ഹെവൻ ഊള്ളിരിക്കൽ വീട്ടിൽ ജോസഫ് ജോണിന്റെ വീട്ടിലെ പോർച്ചാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.
സമീപ പുരയിടത്തിൽ അപകടകരമായനിലയിൽ നിന്ന തെങ്ങാണ് വീണത്. ഇത് വെട്ടുന്നതിനായി വസ്തു ഉടമയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാതെ വന്നതിനെത്തുടർന്ന് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.
എന്നാൽ നഗരസഭാധികൃതർ പരിശോധനയ്ക്കെത്തിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് ജോസഫ് ജോൺ പറഞ്ഞു.