കൃഷിഭവനുകളിൽ ഇന്ന് കർഷകദിനാചരണം
1584212
Sunday, August 17, 2025 4:13 AM IST
പത്തനംതിട്ട: ചിങ്ങം ഒന്നായ ഇന്ന് കർഷകദിനമായി ആചരിക്കും. കൃഷിഭവനുകളിൽ ഇതോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാകും. കർഷകരെ ആദരിക്കൽ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ രാവിലെ 10ന് നെടിയകാല മേനോന് സ്മാരക ഗ്രന്ഥശാലയില്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോന്, അംഗം രജിത കുഞ്ഞുമോന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കും.
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ രാവിലെ 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. അന്നമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കും.
പത്തനംതിട്ട: നഗരസഭ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കാര്‍ഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.ആര്. അജിത്കുമാര്‍, മേഴ്സി വര്‍ഗീസ്, അനില അനില്‍, എസ്. ഷെമീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിക്കും.