ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പുനര്‍നിര്‍ണയം കമ്മീഷന് മാര്‍ഗരേഖയുടെ ലംഘനം: കെ. ജയവര്‍മ
1584015
Friday, August 15, 2025 3:54 AM IST
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളുടെ ജില്ലയിലെ വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ അവസാനമായി പുനര്‍നിര്‍ണയിക്കപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വിഭജനം തികച്ചും അശാസ്ത്രീയവും ഡീലിമിറ്റേഷന്‍ മാര്‍ഗരേഖയുടെ ലംഘനവുമാണെന്ന് കോണ്‍ഗ്രസ് ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെര്‍മാന്‍ കെ. ജയവര്‍മ. ജില്ലയില്‍ ത്രിതല പഞ്ചായത്തുകളില്‍ 57 വാര്‍ഡുകളുടെ വര്‍ധനയാണുണ്ടായത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നാമത്തേത്ത് പുളിക്കീഴും അഴസാനത്തേത് കോഴഞ്ചേരിയുമായാണ് വിഭജനം. മാര്‍ഗരേഖ അനുസരിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലാകണം അവസാന ഡിവിഷന് എത്തിച്ചേരണ്ടത്. ഇതിനുപകരം കോയിപ്രം ബ്ലോക്ക് ഡിവിഷന് അതിര്‍ത്തിയാണ് അവസാനത്തിലാക്കിയത്. ഓരോ ഡിവിഷനിലും ഉള്‍പ്പെടുത്തേണ്ട ജനസംഖ്യ സംബന്ധിച്ച നിര്‍ദേശവും ലംഘിച്ചതായി ജയവര്‍മ കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്തിന് ഒരു ഡിവിഷന് വര്‍ധിപ്പിച്ചപ്പോള്‍ സിപിഎമ്മിന് അനുകൂലമാക്കുന്നതിനു വേണ്ടി ജനസംഖ്യ ആനുപാതികത്വം ചട്ടത്തിനു വിരുദ്ധമായിട്ടാണ് ഓരോ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനിക്കാട് ഡിവിഷനില്‍ 72347 ജനസംഖ്യയായി കണക്കാക്കിയപ്പോള്‍ പ്രമാടത്ത് 50922 മാത്രമാണ്.
ഇടതുസര്‍ക്കാരിന്റെ ഏജന്‍സിയായി ഡീലിമിറ്റേഷന്‍ കമ്മീഷന് പ്രവര്‍ത്തിച്ചതാണ് ഇത്തരത്തില്‍ പൊരുത്തക്കേടുകള്‍ക്കു കാരണമെന്നും ജയവര്‍മ പറഞ്ഞു. അശാസ്ത്രീയമായ പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.