ആവണി അവിട്ടം ആചരിച്ചു
1584025
Friday, August 15, 2025 4:05 AM IST
പത്തനംതിട്ട: ആവണി അവിട്ടത്തോടനുബന്ധിച്ച് കൊടുന്തറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉപാകർമ ചടങ്ങുകൾ നടന്നു. സർവൈശ്വര്യ പൂജയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
കല്ലിടയ്കുറിച്ചി സ്വാമിനാഥൻ വാധ്യാരുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ബ്രാഹ്മണ ഉപസഭ പ്രസിഡന്റ് പ്രഫ.പി. നാരായണസ്വാമി, സെക്രട്ടറി ഹരിരാമ അയ്യർ, വൈസ് പ്രസിഡന്റ് ഗണപതിരാമ അയ്യർ എന്നിവർ നേതൃത്വം നൽകി.