കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണം: ക്ലീമിസ് വലിയ മെത്രാപ്പോലീത്ത
1584551
Monday, August 18, 2025 4:09 AM IST
റാന്നി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടാതെ നടപടികള്‍ സ്വീകരിക്കണമെന്നും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുവാന്‍ തക്കവണ്ണം യുവജനങ്ങൾക്കു പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത.
കര്‍ഷകദിനത്തില്‍ ജില്ലാ കര്‍ഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സ്നേഹിയും കൃഷിക്കാരനുമായ വലിയ മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയും സന്നിഹിതനായിരുന്നു. കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് സജി ഇടിക്കുള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബോബി ഏബ്രഹാം, രാജു ഇടയാടി, ഗ്രീനി റ്റി. വര്‍ഗീസ്, ഷിബു സി. സാം, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, റെജി പ്ലാംതോട്ടത്തില്‍, മനോജ് കുഴിയില്‍, രാജു കോന്നി, എം.സി. ജയകുമാര്‍, ചെറിയാന് വടശേരിക്കര, ബാബു റാന്നി, നിജു കല്ലുപുരയില്‍ എന്നിവര്‍ പ്രസംഗിച്ചു,