നെടുംകുന്നം ഫൊറോനാപള്ളിയില്‍ അറനിറയ്ക്കല് പ്രദക്ഷിണവും ജോണ്‍ നാമധാരി സംഗമം ഇന്ന്
1243669
Sunday, November 27, 2022 4:36 AM IST
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയില്‍ പുഴുക്കുനേര്‍ച്ചയ്ക്കുള്ള അറനിറയ്ക്കല് പ്രദക്ഷിണവും ജോണ്‍ നാമധാരീസംഗമം ഇന്ന് നടക്കും. രാവിലെ 5.30ന് ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, 7.30ന് ഫാ. ജോര്‍ജ് മാന്തുരുത്തില്‍, പത്തിന് ഫാ. ജോസഫ് കൊച്ചീത്ര, ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജേക്കബ് വട്ടയ്ക്കാട്ട് എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. 3.30നുള്ള വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് ജോണ്‍ നാമധാരീ സംഗമം നടക്കും. 5.30ന് കറുകച്ചാല്‍ അല്‍ഫോന്‍സാ ചാപ്പലില്‍ വിശുദ്ധകുര്‍ബാന ഫാ. തോമസ് പ്ലാപ്പറമ്പില്‍. തുടര്‍ന്ന് അറനിറയ്ക്കല് പ്രദക്ഷിണം.
നാളെ 5.30ന് കാവുന്നട കുരിശടിയിലേക്ക് പ്രദക്ഷിണം. 29ന് പ്രധാന തിരുനാളും വൈകുന്നേരം ആറിന് പുഴുക്കുനേര്‍ച്ചയും നടക്കും.