വിലക്കയറ്റത്തിനെതിരേ ആം ആദ്മി പാര്‍ട്ടി റാലിയും ധര്‍ണയും നടത്തി
1244691
Thursday, December 1, 2022 12:30 AM IST
ചങ്ങനാശേരി: വിലക്കയറ്റം, ലൈഫ് മിഷന് ഭൂ ഭവന പദ്ധതി അഴിമതി, സര്‍ക്കാര്‍ ആശുപത്രികളിലെ നിയമവിരുദ്ധ പാര്‍ക്കിംഗ് ഫീസ് ഈടാക്കല്‍ എന്നിവയ്ക്കെതിരേ ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി താലൂക്ക് ഓഫീസിനു മുന്‍വശം റാലിയും ധര്‍ണയും നടത്തി. പാര്‍ട്ടി ജില്ലാ കമ്മിറ്റി കണ്‍വീനര്‍ ബിനോയ് പുല്ലത്തില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ തോമസ് കെ. മാറാട്ടുകളം അധ്യക്ഷത വഹിച്ചു. ജനറല്‍ ഹോസ്പിറ്റലില്‍ ഈടാക്കിവരുന്ന നിയമവിരുദ്ധ പാര്‍ക്കിംഗ് ഫീസ് ഉടനടി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി കവാടത്തില്‍ നടത്തിയ പ്രതിഷേധത്തിൽ പാര്‍ട്ടി ആന്റി കറപ്ഷന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ ശശികുമാര്‍ പാലക്കളം പ്രസംഗിച്ചു.
പ്രിന്‍സ് മാമ്മൂട്ടില്‍, ചാക്കോ പയ്യനാടന്‍, ജോസ് കീച്ചേരില്‍, ഡോ. സെലിന് ഫിലിപ്പ്, റോയ് വെള്ളരിങ്ങാട്, ലൂക്ക് തോമസ്, ജോസ് കളരിക്കല്‍, ബോബന് തോട്ടത്തില്‍, മോഹന്‍ദാസ് പുതുപ്പറമ്പില്‍, രാജന് തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.