കരൂരില്‍ പ്രതിഷേധ ധര്‍ണ ഇന്ന്
1338206
Monday, September 25, 2023 9:30 PM IST
പാലാ: കരൂര്‍ പഞ്ചായത്തില്‍ ഭരണം നടത്തുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ അഴിമതി നടത്തിവരികയാണെന്നും അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരേ കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ പത്തിന് കരൂര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
നിയമപരമായി പ്രവര്‍ത്തനാനുമതി കൊടുക്കാന്‍ റോഡിന് വീതി ഇല്ലാത്ത കുടക്കച്ചിറയില്‍ പാറമടയ്ക്ക് പഞ്ചായത്ത് അനുമതി നല്കിയതു മൂലം അപകടം നിത്യ സംഭവമായിരിക്കുകയാണെന്നും സ്കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഇത് മൂലം വലിയ ഭീതി ഉണ്ടായിരിക്കുകയാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളെ പോലും തകര്‍ക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ആരോപിച്ചു.