മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം; ക​ണ്‍​വ​ന്‍​ഷ​ന്‍
Monday, September 25, 2023 10:16 PM IST
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ര്‍ നി​യ​മ​സ​ഭാ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ക്ലീ​ന്‍ പൂ​ഞ്ഞാ​ര്‍ ഗ്രീ​ന്‍ പൂ​ഞ്ഞാ​ര്‍ കാ​മ്പ​യി​ന്‍ നി​യോ​ജ​ക ​മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ആ​ര്‍. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ര്‍ ബി​നു ജോ​ണ്‍, ജി​ല്ലാ കാ​മ്പ​യി​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ശ​ങ്ക​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ജി​ത ര​തീ​ഷ്, അ​സി​. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ജി. ​അ​നീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.