ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല നഗരത്തിലും അടുപ്പുകൾ നിരന്നു
1373963
Monday, November 27, 2023 11:53 PM IST
തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള പൊങ്കാല അടുപ്പുകൾ തിരുവല്ല നഗരത്തിലും സമീപ റോഡുകളിലും നിരന്നു. നാടും നഗരവും അക്ഷരാർഥത്തില്‍ ചക്കുളത്തമ്മയുടെ യാഗശാലയായി മാറി.
അമ്പലപ്പുഴ-തിരുവല്ല പാതയുടെ ഇരുവശങ്ങളിലായി പതിനായിരങ്ങളാണ് പൊങ്കാല അര്‍പ്പിച്ചത്. എംസി റോഡിലും പൊങ്കാല അടുപ്പുകള്‍ നിരന്നു. എംസി റോഡില്‍ മുത്തൂര്‍ മുതല്‍ കല്ലിശേരി വരെ ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചു. ടികെ റോഡിലും പൊങ്കാല അടുപ്പുകള്‍ ഉണ്ടായിരുന്നു. തിരുവല്ല നഗരത്തില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് പൊങ്കാല നേദിക്കല്‍ നടന്നത്.