ഉ​ത്സ​വ​ബ​ലി ഇ​ന്ന് ആ​രം​ഭി​ക്കും
Tuesday, November 28, 2023 3:36 AM IST
വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ വൈ​ക്ക​ത്ത​ഷ്ട​മി മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​ച​ട​ങ്ങാ​യ ഉ​ത്സ​വ ബ​ലി ഇ​ന്ന് ആ​രം​ഭി​ക്കും.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ത​ന്ത്രി​മാ​രാ​യ ഭ​ദ്ര​കാ​ളി മ​റ്റ​പ്പ​ള്ളി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, കി​ഴ​ക്കി​നേ​ട​ത്ത് മേ​ക്കാ​ട് മാ​ധ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ഉ​ത്സ​വ​ബ​ലി.

ആ​റാം ഉ​ത്സ​വ ദി​ന​മാ​യ 29നും ​എ​ട്ടാം ദി​ന​മാ​യ ഡി​സം​ബ​ർ ഒ​ന്നി​നും പ​തി​നൊ​ന്നാം ഉ​ത്സ​വ​ദി​ന​മാ​യ നാ​ലി​നും ഉ​ത്സ​വ ബ​ലി​യു​ണ്ട്.

വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന്

രാ​വി​ലെ 7.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, എ​ട്ടി​ന് ശ്രീ​ബ​ലി, 10.30ന് ​ഭ​ജ​ന, 11ന് ​ഉ​ടു​ക്കു​പാ​ട്ട്, 11.30ന് ​സം​ഗീ​ത സ​ദ​സ്, 12ന് ​ഭ​ജ​ൻ​സ് 12.30ന് ​കോ​ലാ​ട്ടം, ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, ര​ണ്ടി​നും 2.30നും ​മൂ​ന്നി​നും 3.30നും ​നാ​ലി​നും തി​രു​വാ​തി​ര​ക​ളി, 4.30ന് ​ഭ​ജ​ൻ​സ്, അ​ഞ്ചി​ന് കാ​ഴ്ച ശ്രീ​ബ​ലി, 5.30ന് ​സം​ഗീ​ത സ​ദ​സ്, ആ​റി​ന് പൂ​ത്താ​ലം വ​ര​വ്, 6.30ന് ​ഭ​ര​ത​നാ​ട്യം, 7.30 മു​ത​ൽ 10.30വ​രെ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, 11ന് ​കൂ​ടി​പൂ​ജ വി​ള​ക്ക്.