ഭാഗ്യം, കോട്ടയത്ത് ആ കുഞ്ഞിനെ നഷ്ടമായില്ല
Wednesday, November 29, 2023 7:15 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ളം വി​​​തു​​​മ്പി​​​യ നി​​​മി​​​ഷ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ത്. കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്ര​​​സ​​​വ വാ​​​ര്‍ഡി​​​ല്‍നി​​​ന്നു ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ ത​​​ട്ടി​​​കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വം. 2022 ജ​​​നു​​​വ​​​രി ആ​​​റി​​​നാ​​​യി​​​രു​​​ന്നു ന​​​ഴ്‌​​​സ് വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ യു​​​വ​​​തി കു​​​ഞ്ഞി​​​നെ മോ​​​ഷ്ടി​​​ച്ചു ക​​​ട​​​ന്ന​​​ത്. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ലു​​​ള്ള ഹോ​​​ട്ട​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​നി​​​ന്നു സ്ത്രീ​​​യെ ക​​​ണ്ടെ​​​ത്തി, സു​​​ര​​​ക്ഷി​​​ത​​​മാ​​​യി കു​​​ഞ്ഞി​​​നെ​​​യും.

ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ യു​​​വ​​​തി​​​യാ​​​ണ് മൂ​​​ന്നു ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നെ ക​​​ട​​​ത്തി​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്. കാ​​​ട്ടു​​​തീ പോ​​​ലെ സം​​​ഭ​​​വം അ​​​റ​​​ഞ്ഞ​​​യു​​​ട​​​ന്‍ ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പോ​​​ലീ​​​സും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​രും ടാ​​​ക്‌​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ആ​​​ശു​​​പ​​​ത്രി പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പ​​​ക​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​ത്തു​​​ള്ള ഹോ​​​ട്ട​​​ലി​​​നു മു​​​ന്നി​​​ല്‍നി​​​ന്ന് കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സി​​​ന്‍റെ പ​​​ഴു​​​ത​​​ട​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തിലാ​​​ണ് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം കു​​​ട്ടി​​​യെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യ​​​തെ​​​ന്ന് അ​​​ന്ന് ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ എ​​​സ്ഐ​​​യും ഇ​​​പ്പോ​​​ള്‍ കി​​​ട​​​ങ്ങൂര്‍ എ​​​സ്എ​​​ച്ച്ഒ​​​യു​​​മാ​​​യ ടി.​​​എ​​​സ്. റെ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക്ക് മ​​​ഞ്ഞ നി​​​റ​​​മു​​​ണ്ടെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഡോ​​​ക്ട​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ധ​​​രി​​​പ്പി​​​ച്ചാ​​​ണ് അ​​​മ്മൂമ്മ​​​യു​​​ടെ കൈ​​​യി​​​ല്‍നി​​​ന്ന് യു​​വ​​തി കു​​​ഞ്ഞി​​​നെ വാ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് ഇ​​വ​​ർ കു​​​ഞ്ഞു​​​മാ​​​യി പു​​​റ​​​ത്തേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​നെ വീ​​ണ്ടെ​​ടു​​ത്ത പോ​​ലീ​​സ് യു​​​വ​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ​​​ന്താ​​​ന​​​ഭാ​​​ഗ്യം ഇ​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​ണ് യു​​വ​​തി പോ​​​ലീ​​​സി​​​നെ ധ​​​രി​​​പ്പി​​​ച്ച​​ത്.

ജി​​​ബി​​​ന്‍ കു​​​ര്യ​​​ന്‍