പൂഞ്ഞാര്‍ ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു
1396500
Thursday, February 29, 2024 11:26 PM IST
പൂഞ്ഞാര്‍: പനച്ചിപ്പാറ ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അനുവദിച്ച 1.50 കോടി രൂപ ചെലവഴിച്ചാണു നിര്‍മeണം. 5646 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന രണ്ടു നില കെട്ടിടത്തില്‍ ആറു ക്ലാസ് മുറികള്‍, ആറ് ശുചിമുറികള്‍, ഓഫീസ് റൂം, അധ്യാപക മുറി എന്നിവ ഉള്‍പ്പെടുന്നു.
സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനായി പഞ്ചായത്ത് വാര്‍ഷിക ബജറ്റില്‍ 3.10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 1901 ആരംഭിച്ച കെട്ടിടം കാലപ്പഴക്കംമൂലം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. നിലവില്‍ 260 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടം വലിയ മുതല്‍ക്കൂട്ടാകും.